Saturday, April 16, 2022

                            ഫോട്ടോ: ധനരാജ് ധർമ്മജൻ

 ബൂട്ട് ചെയ്യുന്ന സിസ്റ്റത്തിന്റെ നേരിയ മൂളലില്‍

അക്ഷമയോടെ മൗസില്‍
വിരല്‍ ചേർത്തിരിക്കുന്നവർക്ക്
ഉടനെപ്പോഴോ ഡസ്ക് ടോപ്പില്‍ തെളിഞ്ഞു വരാവുന്ന
സുന്ദര ചിത്രങ്ങളുടെ വെളിപ്പെടുത്തലാണ്
പിറവി

അപ്രതീക്ഷിതമായി അപ്പോള്‍ കറന്റ്‌ പോയാല്‍
ബീപ് ശബ്ദം ഉയര്‍ന്നു തുടങ്ങിയാല്‍
സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെടുമ്പോള്‍
അത്.......... അബോര്‍ഷന്‍

എപ്പോഴൊക്കെയോ ചെയ്തു കൂട്ടിയ ഡോക്യുമെന്റ്സ്
ഡിലീറ്റു ചെയ്തിട്ടും ഫോള്ഡറില്‍
നിന്ന് പോകാതെ വരുമ്പോള്‍..... അത്
ശാപമായ ഒരു ഓര്മ

മഴവില്ല് വര്‍ണങ്ങ ളാല്‍
ഡസ്ക് ടോപ്പില്‍ വിരിഞ്ഞ
മരുന്ന ഒരായിരം അറിവുകള്‍
ഒരു ആജ്ഞയാല്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ കഴിഞ്ഞാല്‍....... അത്....... മരണം...
വീണ്ടുമൊരു തുറവിക്കുള്ള മരണം...

 ഞാൻ നിന്നെ പേരുചൊല്ലി വിളിക്കുന്നില്ല

ഒരു പേരിലെന്തിരിക്കുന്നുവെന്ന്
വെറുതേ പറഞ്ഞൊഴിയുകയല്ല.
നിന്നെ ഞാൻ നീയെന്നു വിളിക്കാം.
സ്നേഹമില്ലാഞ്ഞിട്ടല്ല.
എന്നോടു ഞാൻ എന്റെ പേരുചൊല്ലി വിളിച്ചു
സംസാരിക്കാൻ തുടങ്ങുന്ന കാലത്തു നിന്നേയും പേരു വിളിക്കാം.
പേരുകൾ നമുക്കിടയിൽ കൂറ്റൻ മതിലുകൾ പോലെ.
അതു നീ നിന്നെ മറക്കാൻ ( മറയ്ക്കാനും)
എടുത്തണിഞ്ഞിരിക്കുന്ന മൂടുപടം പോലെ.
ഞാനല്ലാത്തതെല്ലാം നീ
നീയല്ലാത്തതെല്ലാം ഞാൻ
ഞാനും നീയും നമ്മൾ
നമ്മളല്ലാത്തതെല്ലാം അവർ
പിന്നെ പേരെന്തിന്?????????

കുറെ ‘ക‘യും കായും

 



കണ്ണിമാങ്ങക്കുലകളെ കൊല ചെയ്ത
കിരാതന്റെ കീശയിൽ കനത്ത കാശ്.
കാറ്റിലാടി കരഞ്ഞുകരഞ്ഞ്
കായില്ലാത്ത കോകിലമില്ലാത്ത കോലമായി
കാലം കഴിച്ചവൾ.
അച്ചാർ ഭരണിയിൽ ആരവങ്ങളില്ലാതെ
കുഞ്ഞുമക്കൾ, നീരുവന്നുവീർത്ത്
ദശയടർന്ന് സോമരസത്തിനകമ്പടിപോയി.
അകാലചരമം പ്രാപിച്ച
മക്കളുടെ സ്മരണയിൽ അമ്മ തേങ്ങി
കൊച്ചുമക്കളെ കണ്ടിട്ടു തടിമുറിയുവാൻ
പ്രാർത്ഥനകളോടെ.
അങ്ങനെയങ്ങനെ ഒരു ദിവസം
വലിയ വീട്ടിലെ കൊച്ചു മുതലാളി
‘പഞ്ചത്വം ഗതഃ‘,കണ്ണിമാങ്ങ തൊണ്ടയിൽ കുടുങ്ങി പോലും!
കിരാതൻ വീണ്ടും വന്നു.
അമ്മയുടെ നെഞ്ചത്തും മാറിലും
കോടാലി ആഴ്ന്നിറങ്ങി
കിരാതന്റെ കീശയിൽ വെള്ളിക്കാശ്
ആ ചിതയുടെ ഗന്ധത്തിൽ
നാട്ടിലെ മാവുകൾ വന്ധ്യകളായി
കീശയിലെ കാശിന്റെ കണ്ണിമാങ്ങക്കറകൾ
പതുക്കെ ഇല്ലാതായി.
അങ്ങനെയങ്ങനെ…… ഒരിക്കൽ
ചന്തമുക്കിലെ നാട്ടുമാവിന്റെ കൊമ്പിൽ
കിരാതൻ കിടന്നാടി
ഒറ്റക്കു പിറന്ന കണ്ണിമാങ്ങ പോലെ.
നാട്ടുകാർ അറിയുന്നതിനു മുൻപ്
ശവംതീനി നരിച്ചീറുകൾ
കണ്ണിമാങ്ങക്കു വില പറഞ്ഞു
ആർക്കും മനസ്സിലാകാത്ത ഭാഷയിൽ
എത്രയോ ‘ക‘

ഉണക്കോർമ്മ

 '


വര പടിയിറങ്ങിപ്പോയ

വിരല്‍ത്തുമ്പിന്നോര്‍മകള്‍

എവിടെ സൂക്ഷിക്കും?
തലയൊരാല്‍ബമായ് പണിതിറക്കാം
വെയിലത്തുണക്കി
കറിക്കത്തിപായിച്ചൊരയയില്‍
വിരിക്കാം...
വേണ്ടോരെടുക്കട്ടെ.....
അല്ലേലൊരായിരമുറുമ്പെടുക്കട്ടെ.......