ഞാൻ നിന്നെ പേരുചൊല്ലി വിളിക്കുന്നില്ല
ഒരു പേരിലെന്തിരിക്കുന്നുവെന്ന്വെറുതേ പറഞ്ഞൊഴിയുകയല്ല.
നിന്നെ ഞാൻ നീയെന്നു വിളിക്കാം.
സ്നേഹമില്ലാഞ്ഞിട്ടല്ല.
എന്നോടു ഞാൻ എന്റെ പേരുചൊല്ലി വിളിച്ചു
സംസാരിക്കാൻ തുടങ്ങുന്ന കാലത്തു നിന്നേയും പേരു വിളിക്കാം.
പേരുകൾ നമുക്കിടയിൽ കൂറ്റൻ മതിലുകൾ പോലെ.
അതു നീ നിന്നെ മറക്കാൻ ( മറയ്ക്കാനും)
എടുത്തണിഞ്ഞിരിക്കുന്ന മൂടുപടം പോലെ.
ഞാനല്ലാത്തതെല്ലാം നീ
നീയല്ലാത്തതെല്ലാം ഞാൻ
ഞാനും നീയും നമ്മൾ
നമ്മളല്ലാത്തതെല്ലാം അവർ
പിന്നെ പേരെന്തിന്?????????

സൗഹൃദം ഹൃദയം കൊണ്ട് പറയുന്ന വാഗ്ദാനമാണ്
ReplyDeleteപണയം വച്ചോ കടലാസിൽ എഴുതിയതോ അല്ല.... നയന വീണ്ടും veendumസൗഹൃദം ഹൃദയം കൊണ്ട് പറയുന്ന വാഗ്ദാനമാണ്
പണയം വച്ചോ കടലാസിൽ എഴുതിയതോ അല്ല... നായനാർ വീണ്ടും വീണ്ടും എഴുതുക.. ആത്മാർത്ഥമായ ഒരു സൗഹൃദവലയം തനിക്കു ചുറ്റും ഉണ്ട് എന്ന് ബോധ്യപെടുക....
പേരിലെന്തിരിക്കുന്നു
ReplyDelete